കാർഷിക ഉപകരണങ്ങൾക്ക് 40% മുതൽ 50% വരെ സബ്സിഡി. ഫ്രീ റെജിസ്ട്രേഷൻ

Updated: 4 days ago

#agriculture #farming #staysafe #stayathome #groverzmart SMAM പദ്ധതി പ്രകാരം കൃഷിഭവനിൽ നിന്നും കാർഷിക ഉപകരണങ്ങൾ (കാടുവെട്ടു മെഷീൻ, ചെയിൻ സോ, ട്രാക്ടർ, പവർ ടില്ലർ തുടങ്ങിയവ ) വാങ്ങുന്നതിനുള്ള ധന സഹായം ലഭിക്കുന്നതിന് ഇപ്പോൾ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം agrimachinery.nic.in എന്ന സൈറ്റിൽ കയറി രജിസ്‌ട്രേഷൻ മെനുവിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് farmer ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സബ്സിഡി നിരക്കുകൾ താഴെ കൊടുക്കുന്നു

  1. പവർ ടില്ലർ സബ്സിഡി (SMAM) ട്രാക്ടഴ്സ് (08 to 20 PTO HP) പട്ടികജാതി, പട്ടികവർഗ്ഗക്കാർ, ചെറുകിട, കർഷകർ, വനിതാ ഗുണഭോക്താക്കൾ എന്നിവർക്ക് ഒരു മെഷീന് പരമാവധി അനുവദനീയമായ സബ്സിഡി 50% പരമാവധി Rs. 2.00 lakh മറ്റുള്ളവർ ഒരു മെഷീന് പരമാവധി അനുവദനീയമായ സബ്സിഡി 40% പരമാവധി Rs. 1.60 lakh

  2. പവർ ടില്ലർ (below 8 BHP) പട്ടികജാതി, പട്ടികവർഗ്ഗക്കാർ, ചെറുകിട, കർഷകർ, വനിതാ ഗുണഭോക്താക്കൾ എന്നിവർക്ക് ഒരു മെഷീന് പരമാവധി അനുവദനീയമായ സബ്സിഡി 50% പരമാവധി Rs. 0.65 lakh മറ്റുള്ളവർ ഒരു മെഷീന് പരമാവധി അനുവദനീയമായ സബ്സിഡി 40% പരമാവധി Rs. 0.50 lakh

  3. പവർ ടില്ലർ (8 BHP & above) പട്ടികജാതി, പട്ടികവർഗ്ഗക്കാർ, ചെറുകിട, കർഷകർ, വനിതാ ഗുണഭോക്താക്കൾ എന്നിവർക്ക് ഒരു മെഷീന് പരമാവധി നുവദനീയമായ സബ്സിഡി 50% പരമാവധി Rs. 0.85 lakh മറ്റുള്ളവർ ഒരു മെഷീന് പരമാവധി അനുവദനീയമായ സബ്സിഡി 40% പരമാവധി Rs. 0.70 lakh

എന്തൊക്കെ രേഖകൾ ആണ് സബ്സിഡി അപ്ലൈ ചെയ്യുന്നതിനായി വേണ്ടത് 1. Aadhar card - ആധാർ കാർഡ് 2. Passport size photo of Farmer - പാസ്‌പോർട്ട് വലുപ്പ ഫോട്ടോ 3. Record of Right (RoR) of land to upload while adding land details.കൈവശാവകാശ സർട്ടിഫിക്കറ്റ് 4. Copy of first page of the bank pass book on which the details of the beneficiary are given.ബാങ്ക് പാസ് ബുക്കിന്റെ ബെനിഫിഷ്യറി ഡീറ്റെയിൽസ് ഉള്ള പേജ് 5. Copy of any ID Proof(Aadhar Card / Driving Lisence / VoterID Card / PAN Card / Passport).ആധാർ കാർഡ് / ഡ്രൈവിംഗ് ലൈസൻസ് / വോട്ടർ ഐഡി കാർഡ് / പാൻ കാർഡ് / പാസ്‌പോർട്ട് 6. Copy of Caste Category Certificate in case of SC / ST / OBC.ജാതി സർട്ടിഫിക്കറ്റ് സ്വന്തമായി സബ്സിഡി നോക്കാം. https://agrimachinery.nic.in/index/assistanceCalculator വിശദ വിവരങ്ങൾക്ക് ഞങ്ങളെ വിളിക്കുക +91 9074378812 or +91 8547249628

15 views0 comments