സബ്‌സിഡിക്ക്: ബുക്കിങ് തുടങ്ങി

എസ്.എം.എ.എം (SMAM – സബ് മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ)


കാർഷിക യന്ത്രങ്ങൾ സ്വന്തമായി വാങ്ങുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ഉപപദ്ധതിയാണ് സ്മാം. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെയും കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊയ്ത്തു മുതൽ സംസ്കരണം വരെയുള്ള യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതൽ 80 വരെ ശതമാനം സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാകും.


കർഷകസംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, കർഷകത്തൊഴിലാളികൾ, സഹകരണ സംഘങ്ങൾ എന്നിവർക്കും സഹായം ലഭിക്കും.


ഇതിനായി https://agrimachinery.nic.in/ എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം

.വിവിധ യന്ത്രങ്ങൾക്കു നൽകുന്ന പരമാവധി ആനുകൂല്യങ്ങളും വൈബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
0 views0 comments